ചൈനീസ് ആപ്പുകള്‍ ടിക് ടോക്കിന്റെ ഇന്ത്യയിലുള്ള ജീവനക്കാരില്‍ ചിലരെ പിരിച്ചുവിടുകയാണ്. ഇന്ത്യയില്‍ മിച്ചമുള്ള ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ആകെ 40 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ച കമ്പനിയിലെ ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഫെബ്രുവരി 28 ആയിരിക്കും ജീവനക്കാരുടെ അവസാന തൊഴില്‍ദിനം എന്നാണ് വിവരം. ആഗോളതലത്തില്‍ ഷോര്‍ട്ട് വീഡിയോകളിലൂടെ തരംഗമായ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്.
ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ജീവനക്കാര്‍ക്ക് നല്‍കിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2020 ജൂണിലാണ് ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചത്. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് ടിക്ക് ടോക്കിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
English Summary; Tik Tok has fired all its employees in India
You may also like this video