ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കോടതി. കൊല്ലം വിജിലന്‍സ് കോടതി ആണ് വിധി പ്രസ്താവിച്ചത്. ഇതോടെ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് ജാമ്യം. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്. ശബരിമല സ്വർണ കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ ആളാണ് പത്മകുമാർ.
ഇന്ന് ജയിൽ മോചിതനാകും; ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എ പത്മകുമാറിന് ജാമ്യം

