Site icon Janayugom Online

ഗൈഡിന്റെ പീഡനം: ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

suicide

ഗൈഡിന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് എന്‍ജിനീയറിങ് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കല്പിത സര്‍വകലാശാലയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവർ. കൃഷ്ണകുമാരി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം തുടര്‍ച്ചയായി രണ്ടു ഗൈഡുമാര്‍ നിരസിച്ചതും ആക്ഷേപിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് അതേ കോളജിലെ വിദ്യാര്‍ത്ഥിനിയായ സഹോദരി രാധിക പറയുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രാധിക പറഞ്ഞു.

മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ആറു വര്‍ഷമായി കോളജും ഗൈഡും നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നുവെന്നും അച്ഛനും പരാതിപ്പെട്ടു. ആദ്യം ഗവേഷണത്തിന് സഹായമേകിയ ഗൈഡ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് മറ്റൊരു വനിതാ ഗൈഡാണ് വിദ്യാര്‍ത്ഥിയുടെ സഹായത്തിനെത്തിയത്. ഇവരും കോഴ്സ് പൂര്‍ത്തികരിക്കാന്‍ അനുവദിച്ചില്ലെന്നും സഹോദരി പരാതിപ്പെട്ടു. എന്നാല്‍ പ്രബന്ധത്തില്‍ തിരുത്തല്‍ വരുത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് കോയമ്പത്തൂര്‍ കോളജിലെ ഗൈഡിന്റെ വിശദീകരണം.

 

Eng­lish sum­ma­ry; Tor­ture of the guide: Research stu­dent com­mits suicide

you may also like this video;

Exit mobile version