Site iconSite icon Janayugom Online

താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവസ്ഥിതിയിൽ; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

ഇന്നലെ രാത്രി മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവസ്ഥിതിയിലായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഇപ്പോഴും നിയന്ത്രണം ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മണ്ണിടിച്ചിലിനെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചത്. 

വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കലക്ടർ വ്യക്തമാക്കി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഗാബിയോൺ വേലി സ്ഥാപിക്കും. കൂടുതൽ വിദഗ്ധ പരിശോധനകൾ നടത്തും. റോഡിന് മുകളിലുള്ള പാറയുടെ സ്ഥിതി വിലയിരുത്താനായി ജിപിആർ സംവിധാനം ഉപയോഗപ്പെടുത്തും. 

Exit mobile version