താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് പാറക്കഷണങ്ങളുമ മണ്ണും മറ്റും റോഡിലേക്ക് വീഴുന്നത് തുടരുന്നതിനാലാണ് ഗതാഗതം പൂർണമായും നിരോധിട്ടത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ചിരിക്കുന്നതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ പൊലീസ് അനുമതിയോടെ കടത്തിവിടുന്നതായിരിക്കും. റോഡിൽ നിന്ന് മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

