മലപ്പുറത്ത് കോളേജ് വിദ്യാർഥി എം ഡി എം എ യുമായി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രാവൺ സാഗർ ആണ് അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് പാർട്ടിയും ഫറോക്ക് പോലീസും സംയുക്തമായി രാമനാട്ടുകര ഫ്ലൈ ഓവറിന് അടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവിനെ പിടികൂടുന്നത്. 100 ഗ്രാം എംഡിഎംഎയാണ് യുവാവിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
കാറിൽ എംഡിഎംഎ കടത്ത്; കോളേജ് വിദ്യാർഥി അറസ്റ്റില്‍
