Site iconSite icon Janayugom Online

കനത്ത മഴ; ആന്ധ്രയിൽ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു, കേരളത്തിലൂടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷൻ പരിധിയിൽ നിരവധി പാതകൾ വെള്ളത്തിലായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. നിരവധി ട്രെയിനുകളാണ് മഴയെ തുടര്‍ന്ന് വഴിതിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തത്.
45 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. 50 ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. കേരളത്തിലൂടെ ഓടുന്ന എട്ട് സര്‍വീസുകളും ഇന്നത്തേക്ക് റദ്ദാക്കി. മൂന്നു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളും പൂർണമായി റദ്ദാക്കിയതിലുണ്ട്- 13352 ആലപ്പുഴ — ധൻബാദ് ഡെയ്‌ലി ബൊക്കാറോ എക്സ്പ്രസ്, 16352 നാഗർകോവിൽ ജംഗ്ഷൻ — മുംബൈ CSMT ബൈ വീക്ക്ലി എക്സ്പ്രസ്, 12512 കൊച്ചുവേളി — ഗോരഖ്പുർ ജംഗ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്, 17229 തിരുവനന്തപുരം സെൻട്രൽ — സെക്കന്തരാബാദ് ജംഗ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്, 18190 എറണാകുളം — ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ്, 22620 തിരുനെൽവേലി — ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ്, 18189 ടാറ്റാനഗർ — എറണാകുളം ദ്വൈവാര എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

ശനിയാഴ്ച പുറപ്പെട്ട 12626 ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് വിജയവാഡ, കൃഷ്ണ കനാല്‍, ഗുണ്ടൂര്‍, നന്ദ്യാല്‍, ധര്‍മ്മയാരാം, യെലഹങ്ക, ജോലാര്‍ട്ടപേട്ട വഴിയും 17229 തിരുവനന്തപുരം- സെക്കന്തരബാദ് ശബരി എക്‌സ്പ്രസ് കാട്പാഡി, ധര്‍മ്മയാരാം- സുലബള്ളി വഴി സെക്കന്തരബാദിലെത്തും. ശനിയാഴ്ചത്തെ 12625 തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് കാട്ട്പാഡി, ധര്‍മ്മയാരാം, സുലബള്ളി, സെക്കന്തരബാദ്, കാസിപേട്ട് വഴിതിരിച്ചു വിട്ടു.

ENGLISH SUMMARY:Train ser­vices in Andhra Pradesh were dis­rupt­ed and trains pass­ing through Ker­ala were canceled
You may also like this video

Exit mobile version