ദുരിത യാത്രയിൽ വലഞ്ഞ് പി എസ് സി (PSC) ഉദ്യോഗാർത്ഥികളും യാത്രക്കാരും. ഇന്ന് വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് (LDClerk)തസ്തികയിലേക്ക് നടന്ന പരീക്ഷയെ തുടർന്ന് ട്രെയിനിലും ബസ്സിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.അതിനിടെ മുന്നറിയിപ്പില്ലാതെ ട്രെയിൻ റൂട്ട് മാറ്റിയതും വലിയ തിരിച്ചടിയായി.കണ്ണൂരിൽ നിന്ന് ബാംഗൂളൂരുവിലേക്കുള്ള 16512 എക്സപ്രസ് ട്രെയിനാണ് അപ്രഖ്യാപിതമായി റൂട്ട് മാറ്റിയത്.ഇത് കണ്ണൂരിൽ സെന്റർ ലഭിച്ച കാസർകോടുള്ള ഉഗ്യോഗാർത്ഥികൾക്ക് യാത്രാ ക്ലേശമുണ്ടാക്കി.ദേശീയപാത നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാലുള്ള ഗതാഗതക്കുരുക്കു കാരണം ട്രെയിൻ യാത്രയെ ആശ്രയിച്ചവരാണ് വെട്ടിലായത്.
മംഗുളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിനാണ് പാലക്കാട് ജംഗ്ഷൻ വഴിയുള്ള റൂട്ടിലേക്ക് മാറ്റിയത്.ഉച്ചയ്ക് ഒന്നരയ്ക്കാണ് പരീക്ഷ .ബാഗ്ലൂർ സിറ്റി റദ്ദാക്കിയതിനാൽ രാവിലെ എക്മോറിലും ഏറനാടിലും വലിയ തിരക്കായിരുന്നു.ഇത് സ്ഥിരം യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.തിങ്ങി ഞെരുങ്ങിയാണ് പലരും ഇന്നലെ യാത്ര ചെയ്തത്.റെയിൽവെ പാളത്തിലേക്ക് മണ്ണിട്ടതിനാൽ കുറെ ദിവസമായി ബാഗ്ലൂർ എക്സ്പ്രസ് സർവ്വീസ് നടത്തിയിരുന്നില്ല.
ചില ദിവസങ്ങളിൽ പാലക്കാട് — സേലം ജംഗ്ഷൻ വഴിയായിരുന്നു സർവീസ്.എന്നാൽ വെള്ളിയാഴ്ച്ച മുന്നറിയിപ്പില്ലാതെയാണ് റൂട്ട് മാറ്റിയത്.ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കുള്ള പരീക്ഷയ്ക്ക് ബാഗ്ലൂർ എക്സപ്രസി(Banglore Express) ന് കയറി കണ്ണൂരിലെത്താമെന്ന് കരുതിയ ഉദ്യോഗാർത്ഥികളെല്ലാം എഗ്മോറിനെയും കൂടുതലായും ഏറനാടിനെയുമാണ് ആശ്രയിച്ചത്.കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളും ഉള്ളത്.കണ്ണൂരിൽ നിന്ന് രാവിലെ 11 ന് ഇന്റർസിറ്റി (intercity) പോയി കഴിഞ്ഞാൽ പിന്നെ രണ്ടേ മുക്കാലിന് എഗ്മോർ മാത്രമാണ് കാസർകോട് ഭാഗത്തേക്കുള്ളത്.ഉചയ്ക്ക് നടക്കുന്ന പരീക്ഷയ്ക്ക് കണ്ണൂരിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കാൻ പറ്റാത്ത അവസ്ഥായായിരുന്നു.കണ്ണൂരില്‍ 164 കേന്ദ്രങ്ങളാണ് ഉള്ള്.കാസർകോട് 23 ‚കോഴിക്കോട് 52 എന്നിങ്ങനെ 239 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.കണ്ണൂർ ജില്ലയിൽ 43,980 ‚കോഴിക്കോട് 13,317,കാസർകോട് 6372 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം.
രാവിലെയും വൈകീട്ടും യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെയാണ് റെയിൽവേ (Railway) മുന്നോട്ടു പോകുന്നത്. നിലവിൽ പരശുറാം എക്സ്പ്രസ് (Parasuram Express), ചെന്നൈ എഗ്മോർ (Chennai Egmore Express) എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി (Nethravathi) തുടങ്ങിയ സർവ്വീസുകളിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.
സതേൺ റെയിൽവ (Southern Railway) സ്റ്റേഷനിൽ വരുമാനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ കണ്ണൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകൾക്ക് സാധിക്കുമ്പോഴും സർവ്വീസുകൾ മെച്ചപ്പെടുത്താൻ റെയിൽവെ അധികൃതർ തയ്യാറാകുന്നില്ല.കോവിഡിനു മുൻപ് ഓടിയിരുന്ന മുഴുവൻ ട്രെയിനുകളും പുനഃസ്ഥാപിക്കാത്തതും ഹാൾട്ട് സ്റ്റേഷനുകളിലെ ഉൾപ്പെടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതും സമയക്രമം മാറ്റിയതുമെല്ലാം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.