Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ യാത്രാ നിരോധനം

പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് നിരോധനം. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണ് നിരോധനം. തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴുവരെയാണ് രാത്രികാല യാത്ര നിയന്ത്രണം.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കോമറിന്‍ മേഖലക്കും അതിന് സമീപത്തുള്ള മാലദ്വീപ് പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതായും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

Eng­lish sum­ma­ry; Trav­el ban in Pathanamthitta

You may also like this video;

Exit mobile version