Site iconSite icon Janayugom Online

മരങ്ങള്‍ കടപുഴകുന്നു: മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയില്‍

തുടര്‍ച്ചയായുള്ള മഴയെ തുടര്‍ന്ന് ഉടുമ്പന്‍ചോല താലൂക്കിലെ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കും സാരമായനാശനഷ്ടം സംഭവിച്ചു. ജില്ലയിലെ പലയിടങ്ങളിലും ഉണ്ടായ മണ്ണിടിച്ചില്‍ ഗതാഗത തടസങ്ങള്‍ക്കും കാരണമായി. സംസ്ഥാനപാതയിലടക്കം ഇടിഞ്ഞ വീണ മണ്ണ് രാത്രിയില്‍ തന്നെ നീക്കം ചെയ്തു. കല്‍കൂന്തല്‍, പാറത്തോട്, ഉടുമ്പന്‍ചോല വില്ലേജുകളിലാണ് മരം കടപുഴകി വീണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും നെടുങ്കണ്ടം ചേമ്പളത്ത് കിഴക്കേനാത്ത് ആന്റണിയുടെ വീടിന്റെ മുകളിലേയ്ക്ക് മരം വീണ് ഭാഗികമായി നഷ്ടം സംഭവിച്ചു. മരം വീണതിനെ തുടര്‍ന്ന് വീടിന്റെ ഷീറ്റുകള്‍ പൊട്ടുകയും വീടുകളുടെ ഭിത്തിയ്ക്ക് വിള്ളല്‍ വീണു. ശബ്ദം ആര്‍ക്കും പരിക്കില്ല. തൂക്കുപാലം കുറുപ്പു കണ്ടത്തില്‍ മുഹമ്മദ് ഷെമീറിന്റെ വീണിന്റെ മുകളിലേയ്ക്ക് വന്‍ മരം കടപുഴകി വീണു.

കുടുംബാഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെമ്മണ്ണാര്‍ ഭാഗത്ത് പൊരിമറ്റത്തില്‍ ഉഷാ ഷാജി എന്നയാളുടെ വീടിനു മുകളിലേക്ക് സമീപ വസ്തുവില്‍ നിന്ന ഉണങ്ങിയ കരുണ മരം വീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി. ആളപായമില്ല. പാറത്തോട് വില്ലേജ് ഓഫീസര്‍ ടി എ പ്രദീപ്, കല്‍കൂന്തല്‍ വില്ലേജ് ഓഫീസര്‍ രാധിക, ഉടുമ്പന്‍ചോല സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ അനില്‍കുമാര്‍ എന്നിവരും റവന്യു ഉദ്യോഗസ്ഥരും അതാത് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മരംവീണ് കുടിവെള്ള സംഭരണിയും തകര്‍ന്നു.

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയുടെ മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. അണക്കര ചേമ്പുകണ്ടം സ്വദേശി സതീഷ് ഓടിച്ച ഓട്ടോറിക്ഷയുടെ മുകളിലേയ്ക്കാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. രാവിലെ സ്‌കൂളിലേയ്ക്ക് നാല് കുട്ടികളുമായി പോയ സമയത്താണ് അപകടം ഉണ്ടായത്. ആര്‍ക്കും തന്നെ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫോറോന പള്ളിയുടെ മുന്‍വശത്തെ സംരക്ഷണ രാത്രിയിലെ ഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞു. തൊട്ടുതാഴെത്തെ എല്‍പി സ്‌കൂളിന്റെ മുറ്റത്തേയ്ക്കാണ് കല്‍കെട്ട് ഇടിഞ്ഞ് വീണത്. പുലര്‍ച്ചെ ഉണ്ടായ അപകടമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Eng­lish Sum­ma­ry: Trees uproot­ed: Peo­ple in hilly areas worried

You may like this video also

Exit mobile version