Site iconSite icon Janayugom Online

ഗുജറാത്തില്‍ കളംമാറും: ത്രികോണ മത്സരവും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് തിരിച്ചടി

BJPBJP

ഗുജറാത്തില്‍ രണ്ട് പതിറ്റാണ്ടിലേറെയായി അ­­ധികാരം കൈയാളുന്ന ബിജെപിക്ക് ഇത്തവണ തിരിച്ചടി നേരിടുമെന്ന് സര്‍വേ.
സംസ്ഥാനത്ത് ഇത്തവണയുള്ള ത്രികോണ മത്സരം രാഷ്ട്രീയ സാഹചര്യം നാടകീയമായി മാറ്റിയതായി ലോകനീതി-സിഎസ്ഡിഎസ് സര്‍വേ വിലയിരുത്തുന്നു. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി-കോ­ണ്‍ഗ്രസ് പോരിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇത്തവണ ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയതോടെ കളം മാറുകയായിരുന്നു.
നിലവില്‍ വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ബിജെപി എതിരാളികളേക്കാള്‍ വളരെ മുന്നിലാണെന്ന് സിഎസ്ഡിഎസ്- ലോക്‌നീതി സര്‍വേ പറയുന്നു. തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടി വോട്ട് ശതമാനം ബിജെപിക്കുണ്ട്.
തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പുള്ള സ്ഥിതികള്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാഹചര്യം അനുകൂലമാണ്. എ­ന്നാല്‍ ആംആദ്മിയുടെ സ്വാധീനം ഉയര്‍ന്നുവരുന്നത് വ­ലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോ­ണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം പകുതിയായി കുറയുമെന്നാണ് സര്‍വേ ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ ആംആദ്മി പാര്‍ട്ടിയായിരിക്കും. ഹാര്‍ദിക് പട്ടേലിനൊപ്പം കോ­ണ്‍ഗ്രസില്‍ നിന്ന് പട്ടീദാര്‍ വോട്ടിന്റെ വലിയൊരു ഭാഗം ബിജെപിയിലേക്ക് പോയിട്ടുണ്ട്.
ബിജെപി ഇതര ഓപ്ഷനായി സംസ്ഥാനത്തെ വലിയ വിഭാഗം വോട്ടര്‍മാര്‍ ആം ആദ്മിയെ നോക്കികാണുന്നുണ്ട്. അതേസമയം പ്രായമായവരുടെ പിന്തു­ണ ബിജെപിക്കാണ് കൂടുതലെന്നും സര്‍വേ വിലയിരുത്തുന്നു. ഗ്രാമപ്രദേശങ്ങളില്‍ ബിജെപിക്കാണ് മികച്ച പിന്തുണയുള്ളത്. അതേസമയം കോണ്‍ഗ്രസിനും ആംആദ്മിക്കും ഗ്രാമങ്ങളേക്കാ­ള്‍ നഗരങ്ങളില്‍ പിന്തുണയുണ്ട്. 

Eng­lish Sum­ma­ry: Tri­an­gu­lar com­pe­ti­tion and anti-incum­ben­cy sen­ti­ments are a set­back for the BJP

You may also like this video also

Exit mobile version