ഇടുക്കിയിൽ ആദിവാസി യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ ഇന്ദിരാനഗർ സ്വദേശി സതീഷി(35)നെയാണ് വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ ബന്ധുക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെയും വിറക് ശേഖരിക്കാനും വിൽക്കാനും മറ്റും സതീഷ് സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

