റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി പ്ലാറ്റ്ഫോമിനും ട്രയിനും ഇടയില്‍ വീണ് വയോധികന്‍ മരിച്ചു. നാറാത്ത കൊളച്ചേരി സ്വദേശി എം കാസിം(62) ആണ് മരിച്ചത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കോച്ച് ഒന്നിന് സമീപം ഉച്ചയ്ക്ക് 2.50നാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.