Site iconSite icon Janayugom Online

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റു

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ വച്ച നടന്ന സത്യപ്രതി‍ജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബോട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.അധികാരമൊഴിയുന്ന ജോ ബൈഡന്‍, കമലാ ഹിരിസ്, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ബുഷ്,ഹിലരി ക്ലിന്റണ്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളും തന്റെ അമ്മ സമ്മാനിച്ച ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. 

ഇതോടെ തുടര്‍ച്ചയായി അല്ലാതെ രണ്ടാമതും പ്രസിഡന്റാകുന്ന അമേരിക്കന്‍ പ്രസിഡന്റുമാരില്‍ രണ്ടാമനായി ട്രംപ്. മുന്‍ യുഎസ് പ്രസിഡന്റ് ഗ്രോവാന്‍ ക്ലീവാന്റായിരുന്നു ഈ റെക്കോഡിന് ഉടമ. 

Exit mobile version