ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം അധികാരമേറ്റ ആദ്യദിനം തന്നെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാരിസ് കരാറിൽ നിന്നുള്ള പിൻവാങ്ങൽ, ലോകാരോഗ്യ സംഘടനയോട് വിട, വെള്ളക്കാരല്ലാത്തവരോട് പ്രതികാരം, ക്യൂബയോട് വിദ്വേഷം, ഗുണ്ടകളോടുള്ള സ്നേഹം, വംശീയ ബോധത്തെ പ്രശംസിക്കൽ എന്നിവയെല്ലാം അതാണ് വ്യക്തമാക്കുന്നത്. മോഡി, ട്രംപിനെ ഉറ്റ സുഹൃത്ത് എന്ന് വിളിച്ചതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ട്രംപ് യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി: ബിനോയ് വിശ്വം

