ഇസ്രയേൽ‑ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പുല്ലുവില.
ഇസ്രയേലില്‍ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ബീര്‍ഷീബയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 11 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധിപ്പേര്‍ക്കാണ് പരുക്കേറ്റത്. പാര്‍പ്പിട സമുച്ചയത്തിനടുത്താണ് മിസൈല്‍ പതിച്ചത്. തുടർച്ചയായി സൈറണുകൾ മുഴങ്ങിയ ടെൽഅവീവിൽ സ്ഫോടനം ഉണ്ടായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്നാണ് ഇസ്രയേൽ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്തിമധാരണയായിട്ടില്ലെന്നും ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ഇറാനും അവസാനിപ്പിക്കാമെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇസ്രയേലാവട്ടെ, വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

