22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

ട്രംപിന്റെ പ്രഖ്യാപനത്തിന് പുല്ലുവില; ഇസ്രയേലിൽ മിസൈൽ ആക്രമണവുമായി ഇറാൻ

Janayugom Webdesk
ടെൽഅവീവ്
June 24, 2025 11:16 am

ഇസ്രയേൽ‑ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന യുഎസ്‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പുല്ലുവില.
ഇസ്രയേലില്‍ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ബീര്‍ഷീബയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 11 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിരവധിപ്പേര്‍ക്കാണ് പരുക്കേറ്റത്. പാര്‍പ്പിട സമുച്ചയത്തിനടുത്താണ് മിസൈല്‍ പതിച്ചത്. തുടർച്ചയായി സൈറണുകൾ മുഴങ്ങിയ ടെൽഅവീവിൽ സ്ഫോടനം ഉണ്ടായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്നാണ് ഇസ്രയേൽ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്തിമധാരണയായിട്ടില്ലെന്നും ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ഇറാനും അവസാനിപ്പിക്കാമെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇസ്രയേലാവട്ടെ, വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.