Site iconSite icon Janayugom Online

ടോംഗയിൽ വൻ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ്

ടോംഗയില്‍ വന്‍ഭൂചലനം.പസഫിക് രാഷ്ട്രത്തിൽ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ദ്വീപരാഷ്ട്രമായ നിയുവിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 0.3 മുതല്‍ ഒരു മീറ്റര്‍വരെ ഉയരമുള്ള സുനാമി തിരമാലകളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മുതല്‍ 300 കിലോമീറ്റര്‍ ദൂരത്തില്‍ സുനാമി തിരമാലകളടിക്കാൻ സാധ്യതയുണ്ട്. ഭൂചലനങ്ങൾ സാധാരണമായ ടോംഗോയിൽ ഒരു ലക്ഷത്തോളമാണ് ജനസംഖ്യ. 171 ദ്വീപുകൾ ഉൾക്കൊള്ളുന്ന രാഷ്ട്രമാണ് ടോംഗ.

Exit mobile version