ടിടിസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി റമീസിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു റമീസിനെ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് ആലുവ, കളമശ്ശേരി, പെരുമ്പാവൂർ, കുന്നത്തുനാട്, പുല്ലുവഴി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചില സ്റ്റാർ ഹോട്ടലുകളിലും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. ഇന്ന് ഇയാളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ആത്മഹത്യാപ്രേരണ കുറ്റം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു തുടങ്ങിയവയാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

