ആന്റോ ആന്റണി എംപിക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഫിനാൻസ് ഉടമ. ആന്റോ ആന്റണി തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി രണ്ടുകോടി രൂപ വാങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്ന് നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആന്റോ ആന്റണിയുടെ വീട്ടിലെത്തി അപേക്ഷിച്ചിട്ടും പണം തിരികെ നൽകിയില്ല.
രണ്ടുമാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആണ് ആന്റോ ആന്റണി പണം വാങ്ങിയതെന്നും
ഇക്കാര്യം ക്രൈംബ്രാഞ്ചിനോടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും അറിയിച്ചിട്ടുണ്ടെന്നും എന്‍ എം രാജു പറഞ്ഞു.
ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ ഫിനാൻസിൽ രണ്ടര കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണം വ്യാജമാണ്. തന്ത്രിയെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

