രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കൊച്ചിയിലെത്തും. നാളെ രാവിലെ 10ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടക്കുന്ന ബിജെപി നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. അമിത്ഷായുടെ സന്ദർശനം പ്രമാണിച്ച് കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും,
NH 544 മുട്ടം, കളമശ്ശേരി , ഇടപ്പളളി, പാലാരിവട്ടം , കലൂർ, കച്ചേരിപ്പടി , ബാനർജി റോഡ് , ഹൈക്കോടതി ജംഗ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവടങ്ങളിൽ ഇന്ന് രാത്രി 8 മണിയ്ക്ക് ശേഷം നിയന്ത്രണം ഏർപ്പെടുത്തും. നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

