കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കോതമംഗലം ഉന്നക്കിൽ കൊട്ടാരത്തിൽ വീട്ടിൽ ജയ്മോൻ ജോർജ്, മകൾ ജോ ആന്‍ ജയ്മോൻ(8) എന്നിവരാണ് മരിച്ചത്. ജയ്മോന്റെ ഭാര്യ മഞ്ജു, മകൻ ജോയൽ, ബന്ധു അലൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ മഞ്ജുവിന്റെയും ജോയലിന്റെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം.
കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം; 3 പേര്‍ക്ക് പരിക്ക്

