കക്കൂസ് ടാങ്കിൽ ശ്വാസം മുട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. അന്തർ സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മുളങ്കുന്നത്തുകാവ് തിരൂരിലാണ് അപകടം. സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിറങ്ങിയ തൊഴിലാളികളാണ് ശ്വാസം മുട്ടി മരിച്ചത്. ബംഗാളിലെ ബർദ്ധമാൻ ജില്ലയിയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുൽ ആലം (33) എന്നിവരാണ് മരണമടഞ്ഞത്. ഇരുവരും സഹോദരങ്ങളാണ്. തൃശൂർ അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
English Summary:Two other state workers suffocated to death in a septic tank
You may also like this video