Site iconSite icon Janayugom Online

കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ അനുപ്പൂരില്‍ കിണറ്റിനുള്ളില്‍ നിന്ന് വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു.കോട് വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജാമുഡി ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഫാമില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് തൊഴിലാളികള്‍ മോട്ടര്‍ പമ്പിന്റെ പ്രശ്‌നം പരിഹരിക്കാനായി കിണറിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അരവിന്ദ് ജയിന്‍ പറഞ്ഞു.
ഇവരെ അന്വേഷിച്ച് മറ്റൊരാള്‍ കൂടി കിണറ്റില്‍ ഇറങ്ങിയെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിലവിളിക്കുകയായിരുന്നു.തുടര്‍ന്ന് അവിടെ ജോലിയില്‍ ചെയ്തിരുന്ന സ്ത്രീകള്‍ കയര്‍ ഇട്ട് കൊടുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ജയിന്‍ പറഞ്ഞു.

മദന്‍ലാല്‍,ദേവ്‌ലാല്‍ എന്നിവരാണ് മരണപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version