Site iconSite icon Janayugom Online

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളിയില്‍ രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു(45) വിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശി ജോബാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം.

ബന്ധുകള്‍ ഷേർലിയെ ഫോണില്‍ വിളിച്ച് ലഭിക്കാത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.ആറ് മാസം മുൻപാണ് ഇവർ കോട്ടയത്തെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷേർളിയുടെ ഭര്‍ത്താവ് ആറ് മാസം മുമ്പ് മരണപ്പെട്ടു. എന്തിന് സ്ത്രീയെ കൊലപ്പെടുത്തിയെന്ന ഉത്തരത്തിന് അന്വേഷണം നടത്തുകയാണെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് വ്യക്തമാക്കി.

Exit mobile version