Site iconSite icon Janayugom Online

നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. പിടിയിലായവരിൽ ഒരാൾ നിയമ വിദ്യാർത്ഥിയാണ്. എക്സൈസ് സംഘത്തിൻറെ മിന്നൽ പരിശോധനയിൽ ആണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും എക്സൈസ് പിടിച്ചെടുത്തു.

വള്ളക്കടവ് സ്വദേശിയായ സിദ്ദിഖ്( 34) നിയമ വിദ്യാർത്ഥി കൂടിയായ പാറശാല സ്വദേശി സൽമാൻ( 23) എന്നിവരാണ് വള്ളക്കടവ് ബൈപ്പാസിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. 21 ഗ്രാം എംഡിഎംഎ യാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.

സിദ്ദിഖ് എംഡിഎംഎ വാങ്ങിയശേഷം ബെംഗളൂരുവിൽ നിന്നും റോഡ് മാർഗം നാഗർകോവിൽ എത്തുകയായിരുന്നു. തുടർന്ന് സൽമാൻ ബൈക്കിൽ എത്തി സിദ്ദിഖിനെ കൂട്ടിക്കൊണ്ട് വരുന്നതിനിടയിലാണ് പിടിയിലായത്. സിദ്ദിഖിനെതിരെ നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ മുൻപും കേസുണ്ടായിട്ടുണ്ട്.

നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലേയും നഗര ഹൃദയങ്ങളിലേയും സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ എന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

Exit mobile version