ഭാരതാംബ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയതിന് പിന്നാലെയാണ് മന്ത്രി പ്രതികരണവുമായി എത്തിയത്. താനല്ല, ഗവർണറാണ് പ്രോട്ടോക്കോൾ ലംഘിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ല, രണ്ട് ആർഎസ്എസുകാരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അന്ന് ആ പരിപാടി ബഹിഷ്ക്കരിച്ചില്ലായിരുന്നുവെങ്കിൽ അതി ഭരണഘടന ലംഘനമായേനെ. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും മന്ത്രി പറഞ്ഞു.

