പത്തനംതിട്ടയിൽ കല്ലറക്കടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അജ്സൽ അജി, നബീൽ നിസാം എന്നിവരെയാണ് കാണാതായത്.
ഓണപ്പരീക്ഷയ്ക്ക് ശേഷം സ്ക്കൂളിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേരടങ്ങുന്ന സംഘമാണ് ആറ്റിലിറങ്ങിയത്. ആദ്യം ഒരു കുട്ടി ഒഴുക്കിൽപ്പെട്ടതോടെ രക്ഷിക്കാൻ ശ്രമിച്ച രണ്ടാമത്തെ കുട്ടിയും ഒഴുക്കിൽപ്പെടുകയായിരുന്നു. സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്

