Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴയില്‍ അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗോകുൽ (24), ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്ക് സമീപത്തെ യൂണിയൻ ബാങ്കിന് സമീപമായിരുന്നു അപകടം. ഹരിപ്പാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ യുവാക്കള്‍ തത്ക്ഷണം മരിക്കുകയായിരുന്നു. 

Exit mobile version