Site icon Janayugom Online

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് യു യു ലളിത്; ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു യു ലളിതിന്റെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ. കേന്ദ്ര സർക്കാരിനാണ് ജസ്റ്റിസ് യു യു ലളിതിനെ തന്റെ പിൻഗാമിയാക്കാമെന്ന ശുപാർശ ചീഫ് ജസ്റ്റിസ് കൈമാറിയത്.

ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26ന് വിരമിക്കാനിരിക്കെയാണ് നീക്കം. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വർ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാർശ ശുപാർശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് എൻ. വി. രമണയോട് നിർദേശം ചോദിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ചാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി ജസ്റ്റിസ് യു യു ലളിതാണ്. 2022 നവംബർ 8 വരെ ജസ്റ്റിസ് യു യു ലളിതിന് കാലാവധിയുണ്ട്. നിയമിക്കപ്പെട്ടാൽ മൂന്ന് മാസം അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാനാകും.

നിയമിക്കപ്പെട്ടാൽ, സുപ്രീം കോടതി ജഡ്ജിയായി ബാറിൽ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1957 ൽ ജനിച്ച ജസ്റ്റിസ് ലളിത് 1983ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.

Eng­lish summary;U U Lalit, the next Chief Jus­tice of the Supreme Court; The rec­om­men­da­tion has been han­dover to the cen­tral government

You may also like this video;

Exit mobile version