Site icon Janayugom Online

യുഎഇ കലോത്സവം നാലിന് അവസാനിക്കും

Yuvakaladsahiti

യുവകലാസാഹിതി യു എ ഇ യുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടന്നുവരുന്ന കലോത്സവം സെപ്റ്റംബർ നാലാം തീയതി സമാപിക്കും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സന്ധ്യ കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രശസ്ത സംവിധായകനും അഭിനേതാവുമായ രഞ്ജിത്ത് മുഖ്യാതിഥിയായിരിക്കും.

കോവിഡ് 19 രോഗം ലോകമെമ്പാടും പടർന്നു പിടിച്ചതിനെ തുടർന്ന് വീടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ സർഗ്ഗ ശേഷിയെ ഫലപ്രദമായി ജനങ്ങൾക്ക് മുൻപിൽ എത്തിക്കുവാനാണ് യുവകലാസാഹിതി യു എ ഇ കലോത്സവം സംഘടിപ്പിച്ചത്. ഏഴ് എമിറേറ്റുകളെ അഞ്ചു മേഖലകളായി തിരിച്ചു ആദ്യ ഘട്ടവും മേഖല മത്സരങ്ങളിൽ വിജയിച്ച കുട്ടികൾ ഉൾപ്പെടുത്തി ദേശീയ തലത്തിൽ രണ്ടാമത്തെ ഘട്ടവും എന്ന രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വയലാർ,തോപ്പിൽ ഭാസി , മൃണാളിനി സാരാഭായി ഓ എൻ വി കുറുപ്പ് തുടങ്ങിയ മൺമറഞ്ഞ കലാകാരന്മാരുടെ സ്മരണാർത്ഥം ഉള്ള പുരസ്കാരങ്ങളാണ് വിജയികൾക്ക് നൽകുന്നത്.

Eng­lish Sum­ma­ry: UAE cul­tur­al Fes­ti­val for stu­dents ends at 4

You may like this video also

Exit mobile version