Site icon Janayugom Online

ഇന്റിഗോ വിമാന സര്‍വീസുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

ഇന്ത്യയില്‍ നിന്നുള്ള ഇന്റിഗോ വിമാന സര്‍വീസുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 1.30 മുതല്‍ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കോവിഡ് പരിശോധന നടത്താതെ യാത്രക്കാരെ യുഎഇയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ഉച്ചയോടെ ഇന്ത്യയില്‍ നിന്നുള്ള ഇന്റിഗോ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 24 വരെ വിലക്കേര്‍പ്പെടുത്തിയത്.യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് യാത്രക്കാര്‍ക്ക് ഇന്റിഗോ നിര്‍ദേശം നല്‍കി.

Eng­lish sum­ma­ry: UAE lifts ban imposed to indi­go flights

You may also like this video:

Exit mobile version