Site iconSite icon Janayugom Online

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ യുവകലാസാഹിതി യുഎഇ അനുശോചിച്ചു

ജ്ഞാനപീഠം ജേതാവും മലയാളത്തിലെ അക്ഷര കുലപതിയുമായ എം ടി വാസുദേവൻ നായരുടെ മരണത്തിൽ യുവകലാസാഹിതി യുഎഇ കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഫ്യൂഡലിസത്തിന്റെ ഇരുട്ടറകളിൽ നിന്നും കേരളം നടത്തിയ സാമൂഹികമോചനത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആധുനികതയുടെ കഥാകാരനായിരുന്നു എം ടി എന്ന് യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു. 

മതഭ്രാന്തിനും വർഗീയതയ്ക്കും സങ്കുചിത ദേശീയതയ്ക്കും മുകളിൽ മനുഷ്യത്വത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുവാൻ അദ്ദേഹം തന്നെ അവസാനകാലം വരെ പരിശ്രമിച്ചു. മലയാളഭാഷ ഉള്ള കാലം വരെ വാക്കുകളുടെ പെരുന്തച്ചൻ ആയി എംടി ജീവിക്കുമെന്ന് യുവകലാസാഹിതി യുഎഇ ഘടകം രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, ജനറൽ സെക്രട്ടറി ബിജു ശങ്കർ പ്രസിഡന്റ് സുഭാഷ് ദാസ് എന്നിവർ അഭിപ്രായപ്പെട്ടു.

Exit mobile version