തൃക്കാക്കരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധു ആക്രമിച്ചു. മനൂപിന്റെ കൈവിരല്‍ കടിച്ചു മുറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി സഹപ്രവർത്തകർ കൊപ്പം നിൽക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി സുജിത്തിന്റെ ബന്ധു രാമദാസൻ മദ്യലഹരിയിൽ മനുപിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാനുള്ള ശ്രമത്തിനിടയിലാണ് മനുപിന്റെ വലത് കൈയിലെ തള്ള വിരലിൽ രാമദാസ് കടിച്ചു മുറിച്ചത്. വിരലിൽ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മർദ്ദനമേറ്റിട്ടുണ്ട്. നിലവില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. മനുപിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ ആക്രമണം

