യുഡിഎഫ് പുതുയുഗ യാത്രയിൽ നേതാക്കൾ അപമാനിച്ചതിനെ തുടർന്ന് ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി. ഉദ്‌ഘാടനം ചെയ്ത എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസംഗം തുടങ്ങുമ്പോൾ സുധാകരന്റെ പേര് പരാമർശിച്ചില്ല. കൂടാതെ ഹാരാർപ്പണം നടക്കുമ്പോൾ ഉൾപ്പെടുത്തുകയും ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളോട് പറയാതെയാണ് സുധാകരൻ ഇറങ്ങിപ്പോയത്. കെ സി വേണുഗോപാൽ ഉദ്ഘാടന പ്രസംഗം തുടങ്ങിയതിന് പിന്നാലെയാണ് സുധാകരൻ വേദി വിട്ടത്.
യുഡിഎഫ് പുതുയുഗ യാത്രയിൽ അപമാനിച്ചു; ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി

