Site iconSite icon Janayugom Online

അൻവറിനെ മെരുക്കാൻ പലവഴികൾ തേടി യുഡിഎഫ്‌; അസോസിയേറ്റ് മെമ്പർ സ്ഥാനം തൃണമൂൽ സ്വീകരിക്കില്ല

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിനെ മെരുക്കാൻ പലവഴികൾ തേടി യുഡിഎഫ്‌. ഇന്ന് ചേർന്ന യുഡിഎഫ് യോഗം തൃണമൂൽ കോൺഗ്രസിന് അസോസിയേറ്റ് മെമ്പർ സ്ഥാനം നൽകുവാൻ തീരുമാനിച്ചു. എന്നാൽ യുഡിഎഫ് പ്രവേശനമല്ലാത്ത മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് അൻവറും തുറന്നടിച്ചതോടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. യുഡിഎഫ് സ്ഥനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കും. 

പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും ചുമതലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിന് അസോസിയേറ്റ് മെമ്പർ സ്‌ഥാനം നൽകുവാൻ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കണമെന്നതാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നിബന്ധന. അല്ലാത്ത പക്ഷം അന്‍വറിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ മുന്നണിയില്‍ സ്ഥാനമുണ്ടാകില്ല. ഇത് അംഗീകരിക്കാത്ത അൻവർ ഇക്കാര്യങ്ങള്‍ അടക്കം വിശദീകരിക്കാന്‍ നാളെ രാവിലെ ഒമ്പത് മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Exit mobile version