Site iconSite icon Janayugom Online

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അവിശ്വാസം പാളി

കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാറിനെതിരെ യുഡിഎഫ് നൽകിയ അവിശ്വാസം പാളി . ബ്രഹ്‌മപുരം തീ പിടുത്തതിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മേയർക്കെതിരെ യു ഡി എഫ് അവിശ്വാസം പ്രമേയം നൽകിയത്. എന്നാൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് രാവിലെ പത്തിന് വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിൽ യോഗം ചേരുന്നതിനുള്ള ക്വാറം തികയാത്തതിനാൽ വരണാധികാരിയായ കളക്ടർ എൻഎസ്കെ ഉമേഷ് യോഗം നടപടിക്രമമങ്ങൾ അവസാനിപ്പിച്ചു മടങ്ങി. 

അവിശ്വാസം ചർച്ച ചെയ്യുന്നതിന് 74 അംഗ കൗൺസിലിൽ 37 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു . ഇതിൽ 32 അംഗങ്ങളുള്ള യു ഡി എഫിലെ 28 പേരാണ് ഇന്ന് ഹാജരായത്.നാലുപേർ ഹാളിൽ എത്തിയില്ല. . ബിജെപിയിലെ അഞ്ചുപേരും യോഗത്തിൽ നിന്നും വിട്ടുനിന്നു. എൽ ഡി എഫ് അംഗങ്ങളും കൗൺസിലിൽ ഹാജരായില്ല. ഇതോടെയാണ് അവിശ്വാസം ചർച്ച ചെയ്യാൻ പോലും കഴിയാതെ യു ഡി എഫ് രാഷ്ട്രീയ നീക്കം പാളിയത്.യു ഡി എഫിലെ കാജൽ സലിം ‚സുനിത ഡിക്‌സൺ , ടിബിൻ ദേവസ്യ, മറിയ സെലെസ്റ്റിയ പ്രകാശൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്ന യു ഡി എഫ് കൗൺസിലർമാർ.

കോർപ്പറേഷൻ ഭരണത്തിൽ നടപ്പാക്കുന്ന വികസന നേട്ടത്തിനുള്ള പിന്തുണയും കൂടുതൽ ആത്മവിശ്വാസവുമാണ് യു ഡി എഫിന്റെ അവിശ്വാസം ചർച്ചക്കെടുക്കാൻ പോലും കഴിയാതെ തള്ളിയതിലൂടെ തെളിഞ്ഞിട്ടുള്ളതെന്ന് എൽ ഡി എഫ് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: UDF’s no-con­fi­dence motion against Kochi May­or failed

You may also like this video:

Exit mobile version