ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് യു.ജി.സി നെറ്റ് പരീക്ഷ നിര്‍ത്തലാക്കിയ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.പൊതുതാല്പര്യ ഹര്‍ജി തള്ളാന്‍ കാരണം ഇത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ചതാണെന്നും,പീഢിതരായ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചതല്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്,ജെ.ബി.പര്‍ഡിവാല,മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
”നിങ്ങള്‍ എന്തിനാണ് വന്നത്??വിദ്യാര്‍ഥികളോട് വരാന്‍ പറയൂ”എന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് പറഞ്ഞു.ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ഉജ്വല്‍ ഗൗറിനോട് നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം വിഷയങ്ങള്‍ ദുരിതബാധിതരായവര്‍ക്ക് വിട്ട് കൊടുക്കാനും ബെഞ്ച് പറഞ്ഞു.ജൂണ്‍ 19നാണ് മന്ത്രിസഭ യു.ജി.സി നെറ്റ് പരീക്ഷ നിര്‍ത്തലാക്കിലയതും വിഷയം അന്വേഷണത്തിനായി സി.ബി.ഐക്ക് വിട്ടുകൊടുത്തതും.
English Summary;UGC Net Controversy; Supreme Court Refused to Hear Petition
You may also like this video