ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് നാല് വര്‍ഷത്തിലേറെയായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് 7 ദിവസത്തെ ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും കുടുംബത്തെ സന്ദര്‍ശിക്കാനുമായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖാലിദ് കോടതിയെ സമീപിച്ചിരുന്നു. ഒട്ടേറെ തവണ ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെ ഉമറിന് ഷദാര ജില്ലാകോടതിയാണ് ജാമ്യം അനുവദിച്ചത്.