Site iconSite icon Janayugom Online

അർജന്റീനയുടെ കേരളത്തിലേക്കുള്ള വരവിൽ വീണ്ടും അനിശ്ചിതത്വം; നവംബറിൽ മത്സരം അംഗോളയില്‍ മാത്രം

അർജന്റീനയുടെ കേരള വരവിൽ വീണ്ടും അനിശ്ചിതത്വം. നവംബറിൽ ടീം സ്പെയിനിൽ പരിശീലനത്തിന് പോകും എന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ).

നവംബറില്‍ അംഗോളയുമായാണ് സൗഹൃദ മത്സരവും. ടൂറിലെ ഏക സൗഹൃദ മത്സരം അംഗോളയുമായാണെന്നും ഔദ്യോഗിക അറിയിപ്പ്. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിട്ടില്ല.

നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രഖ്യാപനം ആ സാധ്യതയെ അനിശ്ചിതത്വത്തിലാക്കുന്നു. അർജന്‍റീന കൊച്ചിയിൽ വന്ന് ആസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകർ പറയുന്നത്.

എന്നാൽ ഇന്ത്യയിൽ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അർജന്‍റീനയുടെയോ ആസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.

Exit mobile version