ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം തീരത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളിന്റെ മൃതദേഹം ആണെന്നാണ് സൂചന. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. കോഴിക്കോട് തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെ, കണ്ടെയ്നർ സ്ഫോടനത്തെ തുടർന്ന് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ വാൻ ഹായ് 503 ജൂൺ 9 ആണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തകരുടെ അഞ്ചംഗ സംഘവും ഒരു ഡൈവറും അടങ്ങിയ സംഘം കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററിലൂടെ കപ്പിലിൽ പ്രവേശിച്ചത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിരുന്നു.
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; കപ്പലിൽ നിന്നും കാണാതായ ആളിന്റേതെന്ന് സൂചന

