കേന്ദ്ര സർക്കാർ ദുരന്ത സമയത്ത് പോലും രാഷ്ട്രീയ പകപോക്കലാണ് കാണിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ന്യായമായും ഒരു സംസ്ഥാനത്തിന് അർഹമായ തുക പോലും നൽകാതെ പച്ചയായ രാഷ്ട്രീയം കളിക്കുകയാണ്. ഇത്തരം നിലപാട് കേരളീയ പൊതു സമൂഹം വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇ കുഞ്ഞിരാമൻ നായർ പതിനാറാം ചരമ വാർഷികത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..സിപിഐ ജില്ലാ അസി സെക്രട്ടറി എ പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി കെ മധുസൂദനൻ,അഡ്വ പി അജയകുമാർ എന്നിവർ പ്രസംഗിച്ചു. ചെയർമാൻ കെ വി ശശീന്ദ്രൻ സ്വാഗതവും കൺവീനർ പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.കരിങ്കക്കുഴി കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടത്തി.