Site iconSite icon Janayugom Online

എച്ച് എം ടി സന്ദർശിക്കാൻ കേന്ദ്രമന്ത്രിയെത്തുന്നു : പ്രതീക്ഷയോടെ ജീവനക്കാർ

കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി എച്ച് ഡി കുമാരസ്വാമി നാളെ കളമശ്ശേരി എച്ച് എം ടി യുണിറ്റ് സന്ദര്‍ശിക്കും.കേന്ദ്ര ഘന വ്യവസായ വകുപ്പിന്റ് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട വന്‍കിട വ്യവസായമാണ് ബെഗ്‌ളൂരു ആസ്ഥാനമായുള്ള എച്ച് എം ടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ്.പാലക്കാടുള്ള ഇന്‍സ്ട്രുമെന്റഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേരളത്തിലുള്ള മറ്റൊരു യൂണിറ്റ്. കേന്ദ്ര മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോള്‍ മെഷീന്‍ ടൂള്‍സ് വ്യവസായത്തെ പുനരുദ്ധരിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപനം നടത്തിയിരുന്നു.അതിന്റെ തുടര്‍ച്ചയായിഎച്ച് എം ടി യുടെ പുനരുദ്ധാരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു.ഈ സന്ദര്‍ഭത്തില്‍ കളമശ്ശേരി യൂണിറ്റിന്റെ പുരോഗതി വിലയിരുത്തുന്നതിനായികേന്ദ്ര മന്ത്രിയെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ജീവനക്കാര്‍ കാണുന്നത്. 

നാളെ ഉച്ചക്ക് ഒരു മണിക്കാണ് മന്ത്രിയെത്തുന്നത്. കേരളത്തില്‍ നിന്നുള്ള കെ കരുണാകരന്‍ ഘന വ്യവസായ മന്ത്രിയായത്തിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്നും ഘന വ്യവസായ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് റാങ്കിലുള്ള മന്ത്രിയുണ്ടാകുന്നത് ഇപ്പോഴാണ്..അതിനാല്‍ ജീവനക്കാരുടെ കുറവും പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവവും കാരണം കമ്പനി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. ഇപ്പോള്‍ 125 സ്ഥിരം ജീവനക്കാരും 300ഓളം കരാര്‍ ജീവനക്കാരും മാത്രമാണ് കളമശ്ശേരി യൂണിറ്റില്‍ ജോലി ചെയ്യുന്നത്. എച്ച് എം ടി കുടുംബത്തില്‍ തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക യൂണിറ്റാണിത് .

Exit mobile version