പാർട്ടി അറിയാതെ പി വി അൻവർ എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം ഒരു കൂടിക്കാഴ്ചക്ക് ജൂനിയർ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് നേതൃത്വം ചർച്ചക്ക് അയക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ അടച്ചതാണ്. കോൺഗ്രസ് നേതൃത്വം അറിയാതെയാണ് രാഹുൽ ചർച്ചക്ക് പോയതെന്നും സതീശൻ പറഞ്ഞു. ഇന്നലെ രാത്രിയാണ് രഹസ്യമായി നേതാക്കളെ അറിയിക്കാതെ രാഹുൽ അൻവറിനെ സന്ദർശിച്ചത്.

