Site iconSite icon Janayugom Online

കരമനയാറ്റിൽ അജ്ഞാത മൃതദേഹം; മൂന്ന് ദിവസത്തോളം പഴക്കമെന്ന് നിഗമനം

കരമനയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. കരമന പാലത്തിന് താഴെയായി കിടന്നിരുന്ന മൃതദേഹം സമീപവാസികളാണ് കണ്ടത്. ഇവർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഫയർഫോഴ്സ് സ്ക്കൂബ സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയുമായിരുന്നു. ഒരു പുരുഷൻറേതാണ് മൃതദേഹം. എന്നാൽ അഴുകിയ നിലയിലായതിനാൽ മുഖം വ്യക്തമല്ല. 

Exit mobile version