Site iconSite icon Janayugom Online

ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിനുള്ളിൽ അജ്ഞാത വസ്തു: ആശുപത്രിക്കെതിരെ പരാതി നല്‍കി രോഗിയുടെ ബന്ധുക്കള്‍

Rajagiri HospitalRajagiri Hospital

ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിനുള്ളിൽ തിരിച്ചറിയാത്ത വസ്തു അകപ്പെട്ടതിൽ ആലുവ രാജഗിരി ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഭർത്താവിന്റെ ശരീരത്തിനുള്ളിൽ ശരീര ഭാഗമല്ലാത്ത എന്തോ വസ്തു അകപ്പെട്ടുവെന്ന ഭാര്യയുടെ പരാതിയിലാണ് വിദഗ്ധ സമതിയോട് അന്വേഷിക്കാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടത്. കാൻസർ ബാധിച്ചതിനാൽ വൃക്കകളിലൊന്ന് നീക്കം ചെയ്യുന്നതിനാണ് ചങ്ങനാശേരി സ്വദേശി സെബാസ്റ്റ്യൻ തോമസിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളാകുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജഗിരി ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളിൽ എന്തോ വസ്തു അകപ്പെട്ടതായി സിടി സ്കാനിൽ കണ്ടെത്തി. ഇത് ആന്തരിക അവയവങ്ങളിൽ അണുബാധയുണ്ടാക്കുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത്. തുടർന്ന് രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ശരീരത്തിൽ അകപ്പെട്ട വസ്തു നീക്കം ചെയ്യാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി. 

Eng­lish Sum­ma­ry: Unknown object inside body dur­ing surgery: Patien­t’s rel­a­tives file com­plaint against hospital

You may also like this video

Exit mobile version