Site iconSite icon Janayugom Online

സംസ്ഥാനത്തെ വികസനരംഗത്ത് നടക്കുന്നത് അഭൂതപൂര്‍വമായ പരിവര്‍ത്തനം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ramachandran kadannappalyramachandran kadannappaly

സംസ്ഥാനത്തെ വികസനരംഗത്ത് നടക്കുന്നത് അത്ഭുതകരമായ പരിവർത്തനമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്റർ ഹോമിയോപ്പതിയുടെ കെട്ടിടോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വമേഖലകളിലുമുള്ള വികസന പ്രവർത്തനങ്ങളുടെ തെളിവാണ് കേരളത്തെ തേടിയെത്തുന്ന ദേശീയ, അന്തർ ദേശീയ അംഗീകാരങ്ങൾ. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ആർജ്ജവമുളള മുഖ്യമന്ത്രി ഉള്ളത് കൊണ്ടാണ് ഇത്തരം മുന്നേറ്റങ്ങൾ നമുക്ക് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാറപ്രത്ത് പഞ്ചായത്തിന്റെ കൈവശമുള്ള 10 സെന്റ് ഭൂമിയിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ഇലക്ട്രിസിറ്റി, ഫർണിച്ചറുകൾ, വാട്ടർ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 8,90,000രൂപയുടെ പ്രവർത്തിയും ഇവിടെ പൂർത്തീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Unprece­dent­ed trans­for­ma­tion is tak­ing place in the field of devel­op­ment in the state: Min­is­ter Ramachan­dran Kadanapalli

You may also like this video

Exit mobile version