Site icon Janayugom Online

മെയ് ഒന്നു മുതൽ മുഴുവൻ ട്രെയിനിലും അൺ റിസർവ്ഡ് കോച്ചുകൾ

ട്രെയിനിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്ന സാഹചര്യത്തിൽ മെയ് ഒന്നുമുതൽ ദക്ഷിണ റയിൽവേയിലെ മുഴുവൻ ട്രെയിനിലും അൺ റിസർവ്ഡ് കോച്ചുണ്ടാകും.

ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച മുതൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ആറ് ട്രെയിനിൽ ഇത് പുനരാരംഭിച്ചു. 12683 എറണാകുളം–-ബനസ്വാടി, 12778 കൊച്ചുവേളി–- ഹൂബ്ലി, 16525 കന്യാകുമാരി–- ബംഗളുരു, 07378 മംഗളുരു–- വിജയപുര, 16566 മംഗളുരു–- യശ്വന്ത്പുർ, 16586 മംഗളുരു–- ബംഗളുരു എന്നിവയിലാണ് കോച്ച് അനുവദിച്ചത്.

eng­lish sum­ma­ry; Unre­served coach­es on all trains from May 1

you may also like this video;

Exit mobile version