Site iconSite icon Janayugom Online

സുരക്ഷിതമല്ലാത്ത റോഡുകള്‍: ഇന്ത്യ അഞ്ചാം സ്ഥാനത്ത്

സുരക്ഷിതമല്ലാത്ത റോഡുകളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് കമ്പനിയായ സുട്ടോബി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 53 രാജ്യങ്ങളെ സര്‍വേയ്ക്ക് വിധേയമാക്കിയതില്‍ ഇന്ത്യ 49-ാം സ്ഥാനത്താണ്. അപകടകരമായ റോഡുകളില്‍ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. തായ്‌ലന്‍ഡിനാണ് രണ്ടാം സ്ഥാനം. യു എസ് മൂന്നാം സ്ഥാനത്തായി.

അതേസമയം തുടര്‍ച്ചയായ നാലാം വര്‍ഷവും ഏറ്റവും സുരക്ഷിതമായ റോഡുകളുള്ള രാജ്യമെന്ന പദവി നിലനിര്‍ത്താന്‍ നോര്‍വേയ്ക്ക് സാധിച്ചു. റോഡുകളിലെ അനുവദനീയമായ വേഗത പരിധി, വാഹനാപകട മരണം, ഡ്രൈവര്‍മാരുടെ രക്തത്തില്‍ അനുവദനീയമായ മദ്യത്തിന്റെ അളവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വേ.

Exit mobile version