Site iconSite icon Janayugom Online

അശാസ്ത്രീയ റോഡ് നിർമാണം; അമ്പലപ്പുഴയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു

അമ്പലപ്പുഴയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. റോഡ് നിർമാണ പ്രവർത്തികളിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടുംനിറഞ്ഞ റോഡുകളാണ് അപകടങ്ങൾക്ക് കാരണം. 

അമ്പലപ്പുഴ മേഖലയിൽ ദിനം പ്രതി വാഹനാപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടുന്നത്. ഏ​പ്രി​ലി​ൽ പു​റ​ക്കാ​ട്ട്​ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന്​ പോ​കു​ക​യാ​യി​രു​ന്ന മൂ​ന്നം​ഗ കു​ടും​ബ​ത്തിന്റെ ജീ​വ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പൊലിഞ്ഞിരുന്നു. 

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം ഇ​വി​ടെ വേ​റെ​യും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി പു​ന്ന​പ്ര കു​റ​വ​ന്തോ​ട് ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മെ​യി​ൽ ന​ഴ്സ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ​താണ് അ​വ​സാ​ന അ​പ​ക​ടം. ടാ​റി​ങ്ങി​ന് മു​മ്പു​ള്ള ഭാ​ഗ​ത്തെ മെ​റ്റ​ൽ ഇളകിക്കിടക്കുകയാണ്. 

ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ തി​രി​ക്കു​മ്പോ​ഴും ബ്രേ​ക്കി​ടു​മ്പോ​ഴും ഇ​രു​ച​ക്ര​വാ​ഹ​നാ​പ​ക​ടം പ​തി​വാ​ണ്. പു​ന്ന​പ്ര മാ​ർക്ക​റ്റ്, പു​ന്ന​പ്ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ, കെ​എ​സ്​ഇ​ബി സ​ബ്സ്റ്റേ​ഷ​ൻ, കു​റ​വ​ൻതോ​ട് മ​സ്ജി​ദ്, വ​ണ്ടാ​നം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ട​വി​ട്ടു​ള്ള നി​ർമാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടി​പ്പാ​ത ഇ​ല്ലാ​ത്ത പ​ല​യി​ട​ങ്ങ​ളി​ലും പാ​ത​യു​ടെ നി​ർമാ​ണം ഒ​ഴി​വാ​ക്കി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ല്ലാം മെ​റ്റ​ൽ ഇ​ള​കി​യ നി​ല​യി​ലും റോ​ഡു​ക​ൾ കു​ണ്ടും കു​ഴി​യു​മാ​ണ്. അ​ന​ധി​കൃ​ത ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​ത് പോ​ലെ മ​നു​ഷ്യ​ക്കു​രു​തി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ നി​ർമാ​ണം ശാ​സ്ത്രീ​യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആവശ്യപ്പെടുന്നു. 

Exit mobile version